Skip to main content

വേനൽകാല അവധിക്ക് പ്രത്യേക പാക്കേജുമായി കെ എസ് ആർ ടി സി താമരശ്ശേരി 

 

പൊതുജനങ്ങൾക്കായി മധ്യ വേനല്‍ അവധിക്ക്  കെഎസ്ആർടിസി താമരശ്ശേരി യൂണിറ്റ് പ്രത്യേക പാക്കേജുകൾ ഒരുക്കുന്നു. നെല്ലിയാമ്പതി, മൂന്നാർ, ഗവി, മലക്കപ്പാറ, വയനാട്, മൂകാബിക, വാഗമൺ എന്നീ  വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്രയൊരുക്കുകയാണ് കെ.എസ്.ആർ.ടി.സി.

ഏപ്രിൽ 10,16,23 തിയ്യതികളിൽ നെല്ലിയാമ്പതിയിലെക്കുള്ള യാത്രക്ക് 1300 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുക. ഏപ്രിൽ 7,14,18,21,28, മൂന്നാറിലെക്ക് ഒരാൾക്ക് 2220 രൂപയും, ഏപ്രിൽ 6,12,20, ന് ഗവിലെക്ക് ഒരാൾക്ക് 3400 രൂപയുമാണ് ചാർജ്ജ്. ഏപ്രിൽ 8,22, മലക്കപ്പാറ യാത്രക്ക്  ഒരാൾക്ക് 1200 രൂപ, ഏപ്രിൽ 26 ന് നെഫർട്ടിറ്റി കപ്പൽ യാത്രക്ക് ഒരാൾക്ക് 3600 രൂപ, ഏപ്രിൽ  6,21 തിയ്യതികളിൽ വയനാട് യാത്രക്ക് ഒരാൾക്ക് 1100 രൂപ എന്നിങ്ങനെയാണ് യാത്ര ചെലവ്. ഏപ്രിൽ  6,12,20,29 തിയ്യതികളിൽ വാഗമണ്ണിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഒരാൾക്ക് 3850 രൂപയാണ് ചെലവ്.  ഏപ്രിൽ 23,30, തിയ്യതികളിലെ നിലമ്പൂർ യാത്രക്ക് ഒരാൾക്ക്  850 രൂപ, ഏപ്രിൽ 7 ന് മൂകാബിക യാത്രക്ക് ഒരാൾക്ക് 2000 രൂപ എന്നിങ്ങനെയാണ് യാത്ര നിരക്കുകൾ.

കൂടുതൽ വിവരങ്ങൾക്ക്‌ താമരശ്ശേരി: 9846100728 , കോഴിക്കോട്: 9544477954 ,തൊട്ടിൽപ്പാലം; 9048485827, 9961761708, 8589038725  നമ്പറുകളിൽ ബന്ധപ്പെടാം. നാല് യൂണിറ്റുകളുമായി കൈകോർത്ത് 50 ഓളം ഉല്ലാസയാത്രകൾ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെൽ അറിയിച്ചു. 200 ഓളം ട്രിപ്പുകളിൽ നടത്തി ഒരു കോടിയോളം രൂപ വരുമാനം ആർജിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് പുതിയ യാത്ര പാക്കേജുകൾ ഒരുക്കുന്നത്. യാത്രക്കാർക്കായി ആധുനിക സൗകര്യമുള്ള ബസ്സുകളും അടിസ്ഥാന സൗകര്യം ഉറപ്പാക്കിയും ജില്ലയിൽ ആദ്യമായാണ് കെഎസ്ആർടിസി ഒരേസമയം തീർഥാടനയാത്ര ഉൾപ്പെടെ ഉല്ലാസയാത്രകൾ നടത്തുന്നുത്. ഈ ഇനത്തിൽ വലിയ വരുമാനമാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.

date