Skip to main content

ബാണാസുര സാഗര്‍ ഷട്ടര്‍  തുറന്നത് 80 സെന്റി മീറ്റര്‍ 

 

            ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ മൂന്നുഷട്ടറുകളും കൂടി തുറന്നത് 80 സെന്റി മീറ്ററായി നിജപ്പെടുത്തി.  രണ്ടു ഷട്ടറുകള്‍ 30 സെന്റിമീറ്ററും ഒരു ഷട്ടര്‍ 20 സെന്റിമീറ്റര്‍ എന്ന നിലയിലാണ് വെള്ളം പുറത്തുവിടുന്നത്.  വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുകയാണെങ്കില്‍ ഇനിയും ഷട്ടര്‍ 10 മുതല്‍ 20 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തേണ്ടി വരും.  ഇരുകരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

date