Skip to main content

അറിയിപ്പുകൾ

                

അപേക്ഷ ക്ഷണിച്ചു

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.ടി.കെ) നടത്തുന്ന ബി.എസ് സി ഫുഡ് ടെക്നോളജി - ക്വാളിറ്റി അഷ്വറൻസ് കോഴ്സിലേക്ക് പ്ലസ്ടു പാസ്സായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും  www.cfrdkerala.in, www.supplycokerala.com, എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. ഫോൺ : 0468 2961144

 

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലും ടെക്നോളജിയുടെ കീഴിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജ് ഫോർ കോസ്റ്റ്യൂം ആൻ്റ് ഫാഷൻ ഡിസൈനിംഗിൽ  ബി.എസ്.സി കോസ്റ്റ്യൂം ആൻ്റ് ഫാഷൻ ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ www.admission.kannur university.ac.in എന്ന സിംഗിൾ വിൻഡോ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ പ്ലസ് ടു പാസായിരിക്കണം. പ്രസ്തുത കോഴ്സിൽ ഗാർമെൻ്റ് ഡിസൈനിംഗ്, കാഡ്, അഡ്വാൻസ്ഡ് പാറ്റേൺ മേക്കിംഗ്, മർച്ചൻ്റേസിംഗ് ആൻ്റ് മാർക്കറ്റിംഗ്, ഫോട്ടോഗ്രഫി, ഫാഷൻ ഇല്ലസ്ട്രേഷൻ, സർഫെയ്സ് ഓർണമെൻ്റേഷൻ എന്നിവ ഐശ്ചിക വിഷയങ്ങളാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂൺ 12. കൂടുതൽ വിവരങ്ങൾക്ക് : www.iihtkannur.ac.in  0497 2835390, 8281574390

 

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ്  സെന്ററിന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് (ഡി എ എം) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 33.  https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി : ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക് : 0471 2570471, 9846033009

date