Skip to main content

"കഥോത്സവം" ജില്ലാതല ശില്പശാല മാവൂരിൽ

 

സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായ് "കഥോത്സവം "ജില്ലാതല പ്രീപ്രൈമറി അധ്യാപക ശില്പശാലക്ക് മാവൂർ ചാലിയാർ ജലക്കിൽ തുടക്കമായി. 2023 ജൂൺ മാസത്തിൽ കഥോത്സവത്തിൽ ആരംഭിച്ച് 2024 ഫെബ്രുവരി മാസത്തിൽ മഹാബാലോത്സവത്തിൽ അവസാനിക്കുന്ന  രീതിയിലാണ് പ്രീ പ്രൈമറി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആട്ടവും പാട്ടും, വരയുത്സവം, കളിയുത്സവം, രുചിയുത്സവം, നിർമ്മാണ ഉത്സവം, കാഴ്ചയുത്സവം, ശാസ്ത്രോത്സവം  എന്നിവ ഇതിനോടനുബന്ധിച്ചു നടക്കും.  ഇതിനായി അധ്യാപകരെ സജ്ജമാക്കുകയും വൈവിധ്യ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന റസിഡൻഷ്യൽ ശില്പശാലയുടെ ലക്ഷ്യം.   

ജില്ലാതല ശില്പശാലയുടെ ഉദ്ഘാടനം പി.ടി. എ. റഹീം എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ യമുന എസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ മനോജ്കുമാർ പി.പി, അമ്പിളി എസ്. വാരിയർ, ടിജോ പോൾ എന്നിവർ സംസാരിച്ചു. ചടങ്ങിന് മാവൂർ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ജോസഫ് തോമസ് സ്വാഗതവും കോഴിക്കോട് ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ പ്രമോദ് മൂടാടി നന്ദിയും പറഞ്ഞു.

സർക്കാർ സ്കൂളിനോട് ചേർന്നുള്ള അംഗീകാരം ലഭിച്ച മുഴുവൻ പ്രീ-സ്കൂളുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരത്തുവാനുള്ള പദ്ധതി നടപ്പാക്കി വരികയാണ്. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനായ് നാല് കോടി രൂപ ഇതിനകം അനുവദിച്ചു കഴിഞ്ഞതായി എസ് എസ് കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ.എ.കെ അബ്ദുൾ ഹക്കീം അറിയിച്ചു.

date