Skip to main content
'നാട്ടുമാമ്പാത'; ജൈവ വൈവിധ്യ സംരക്ഷണ പരിപാടി

'നാട്ടുമാമ്പാത'; ജൈവ വൈവിധ്യ സംരക്ഷണ പരിപാടി സംഘടിപ്പിച്ചു

 

ജൈവവൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ 'നാട്ടുമാമ്പാത' ജൈവ വൈവിധ്യ സംരക്ഷണ പരിപാടി സംഘടിപ്പിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.

പ്ലാൻ്റ് ജീനോം സേവിയർ അവാർഡ് ജേതാവും സീനിയർ സിവിൽ പോലീസ് ഓഫീസറുമായ ഷൈജു മച്ചാത്തി  നാട്ടുമാവിലെ വൈവിധ്യം: പ്രസക്തിയും സംരക്ഷണവും എന്ന മുഖ്യ വിഷയത്തിൽ സംസാരിച്ചു. ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം പുതുക്കൽ: ആവശ്യകതയും പ്രാധാന്യവും എന്ന വിഷയത്തിൽ ഫാറൂഖ് കോളേജ് ബോട്ടണി വകുപ്പ് മേധാവി ഡോ. കിഷോർ കുമാർ സംസാരിച്ചു.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ. വി പഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം പുതുക്കൽ പൂർത്തീകരിച്ചതിൻ്റെ നാൾവഴികൾ വിശദീകരിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി അംഗം വൈശാഖ് 'നാട്ടുമാമ്പാത' പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു.

ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജൈവവൈവിധ്യ പരിപാലന സമിതി കൺവീനർമാർ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ വി. റീന, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ മഞ്ജു തുടങ്ങിയവർ സംസാരിച്ചു.

date