Skip to main content

ഭിന്നശേഷി കമ്മീഷണറേറ്റിൽ ഡെപ്യൂട്ടേഷൻ നിയമനം

        ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നു. 27900-63700 ആണ് ശമ്പള സ്കെയിൽ. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ നിരാക്ഷേപ സാക്ഷ്യ പത്രവും കെ.എസ്.ആർ പാർട്ട് റൂൾ 144 പ്രകാരമുള്ള പ്രൊഫോർമയിൽ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ ജൂലൈ 30ന് വൈകിട്ട് അഞ്ചിനകം കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, അഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്ളോർ, ശാസ്തമംഗലം, തിരുവനന്തപുരം-695 010 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2720977.

പി.എൻ.എക്‌സ്. 2432/2023

date