Skip to main content

അറിയിപ്പുകൾ

 

മുയൽ വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ രണ്ടിന് രാവിലെ 10 മണി മുതൽ 5 മണി വരെ മുയൽ വളർത്തലിൽ പരിശീലനം നൽകുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 9188522713, 0491- 2815454 എന്ന നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.  

 

നെയ്യാർ ഡാം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റിവ് മാനേജ്മെന്റിൽ (കിക്മ)  സെക്യൂരിറ്റി ഗാർഡിൻ്റെ (എക്സ് സർവീസ്മെൻ) താത്കാലിക ഒഴിവുണ്ട്. ജൂൺ അഞ്ചിന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന വാക്ക് - ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അസൽ  സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8547618290

date