Skip to main content

സിവിൽ സർവീസ് പരീക്ഷ വിജയിയെ ടൂറിസം മന്ത്രി ആദരിക്കും

2022ലെ സിവിൽ സർവീസ് പരീക്ഷയ്ക്ക് 36-ാം റാങ്ക് നേടി ഉന്നത വിജയം കൈവരിച്ച കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ലെ അധ്യാപികയായിരുന്ന വി.എം. ആര്യയെ പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജൂൺ അഞ്ചിന് രാവിലെ 10ന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സിൽ) കാര്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. വിനോദസഞ്ചാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ പി.ബി. നൂഹു എന്നിവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 2503/2023

date