Skip to main content

നവകേരളം: വിദ്യാർത്ഥികൾക്ക് കലാമത്സരങ്ങൾ 25 ന്

ഗുരുവായൂർ മണ്ഡലത്തിൽ നവകേരള സദസ്സിന്റെ ഭാഗമായി  വിദ്യാലയങ്ങളിൽ നവംബർ 25 ന് വിവിധ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രൈമറി തലത്തിൽ ചിത്രരചന, ഹൈസ്കൂൾ വിഭാഗത്തിനായി പ്രസംഗം, ഹയർ സെക്കൻഡറി തലത്തിൽ ഉപന്യാസം എന്നീ മത്സരങ്ങളാണ് നടത്തുന്നത്. 

നവകേരള സദസ്സിന് മുന്നോടിയായി 27 ന് ഗുരുവായൂർ മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ ശുചീകരണ ദിനം ആചരിക്കും. എൻസിസി, എസ് പി സി , എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൊതു ഇടങ്ങളും ശുചീകരണം നടത്തും. എല്ലാ വിദ്യാലയങ്ങളിലും 28ന് നവകേരള സദസ്സ് പൊതുപ്രതിജ്ഞ ചൊല്ലും.

മമ്മിയൂർ ലിറ്റിൽ ഫ്ളവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മണ്ഡലം കോർഡിനേറ്റർ ഡി ഷാജിമോൻ , എഇഒ കെ ആർ രവീന്ദ്രൻ , പ്രധാനധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date