ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമം: ബോധവത്ക്കരണ ക്ലാസ് നടത്തി
ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമത്തെക്കുറിച്ച് നിയമ ബോധവത്ക്കരണ ക്ലാസ് നടത്തി. എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, സി.ബി.ഒ, എന്‍.ജി.ഒ പ്രതിനിധികള്‍ എന്നിവര്‍ക്കായാണ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. കേരള സ്റ്റേറ്റ് ഐ.റ്റി മിഷനുമായി സഹകരിച്ച് ജില്ലാ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തില്‍ ആധാര്‍ എന്‍ട്രോള്‍മെന്റും നടത്തി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ നിയമ സേവന അതോറിറ്റി സബ് ജഡ്ജ് പ്രമോദ് മുരളി അധ്യക്ഷനായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.ഒ. അബീന്‍, ജനറല്‍ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ.മിനി ശ്രീരാജ്, ജില്ലാ കോടതി അഭിഭാഷക അഡ്വ. ദേവി ആര്‍. രാജ്, മോട്ടിവേഷന്‍ വെല്‍നസ് കോച്ച് പി.ജി റെനോള്‍ഡ്, എസ്.സി സലീഷ് കുമാര്‍, എന്‍.ദീപു, എല്‍.എല്‍.സി കണ്‍വീനര്‍ റ്റി.റ്റി. രാജപ്പന്‍, സി.ബി.ഒ പ്രതിനിധി ഹരികൃഷ്ണന്‍, സംരംഭകന്‍ സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments