Skip to main content

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നാളെ  (ഫെബ്രു. 21) ചെങ്ങന്നൂരിൽ:  തിരുവനന്തപുരം സെന്ററിൽ അറ്റസ്റ്റേഷൻ  ഉണ്ടായിരിക്കുന്നതല്ല.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍   നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിച്ച റീജിയണൽ  സബ് സെന്ററിൽ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള പ്രത്യേക ക്യാമ്പ് നാളെ (21-02-2024) നടക്കും. (ഒന്നാം നില, ചിറ്റൂര്‍ ചേംബേഴ്സ് ബില്‍ഡിംങ് റെയിൽവേ സ്റ്റേഷന് സമീപം, ചെങ്ങന്നൂര്‍, ആലപ്പുഴ ജില്ല) .   രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് ക്യാമ്പ്.  മുന്‍കൂട്ടി രജിസ്റ്റർ  ചെയ്തവര്‍ക്കാണ് പ്രവേശനം.  വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ (Personal Documents) അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാമ്പില്‍ സ്വീകരിക്കും.    

നോര്‍ക്ക റൂട്ട്സിന്‍റെ  തിരുവനന്തപുരം സെന്ററിൽ നാളെ അറ്റസ്റ്റേഷൻ  ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ) +91 479 208 0428, +91-9188492339
(ചെങ്ങന്നൂർ) 0471-2770557, 2329950 (തിരുവനന്തപുരം) എന്നീ നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും)
+91 8802012345 (വിദേശത്തു നിന്നും മിസ്ഡ്‌ കോൾ സൗകര്യം) എന്നിവയിലോ ബന്ധപ്പെടാവുന്നതാണ്.

ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍
പബ്ളിക് റിലേഷന്‍സ് ഓഫീസര്‍
നോര്‍ക്ക റൂട്ട്സ്-തിരുവനന്തപുരം

date