Skip to main content

പട്ടിക വിഭാഗക്കാർക്ക് മെഡിക്കൽ / എൻജിനീയറിംഗ് എൻട്രൻസ് ക്രാഷ് കോഴ്സ്

ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളംകോട്ടയംഇടുക്കിആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പ്ലസ് വൺ പാസായതുംപ്ലസ് ടു ക്ലാസ്സിൽ പഠിക്കുന്നതുമായ വിദ്യാർഥികൾക്ക് 2024 -ലെ മെഡിക്കൽ /എൻജിനീയറിംഗ് എൻട്രൻസിനുള്ള സൗജന്യ പരിശീലനം 2024 ഏപ്രിൽ ഒന്നിന് ആരംഭിക്കും. പട്ടികജാതി / പട്ടിക വർഗ വിഭാഗക്കാർക്ക് 70% സീറ്റും ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ ബി സി/ഒ ഇ സി വിഭാഗത്തിൽപ്പെട്ടവർക്ക് 30% സീറ്റും അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്‌റ്റൈപ്പന്റ് ലഭിക്കും.

അപേക്ഷകർ ഫോട്ടോജാതിവരുമാനം (ഒ.ബി.സി)എന്നിവയുടെ സർട്ടിഫിക്കറ്റ്പ്ലസ് ടു പഠനം തെളിയിക്കുന്ന രേഖ എന്നിവ സഹിതം മാർച്ച് 25 നു മുൻപ് രക്ഷിതാവിനോടൊപ്പം ഹാജരാകണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലുംബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. വിശദവിവരങ്ങൾക്ക്  0484-2623304.

പി.എൻ.എക്‌സ്. 856/2024

date