Skip to main content

വിധവകളായ 30 പേർക്ക് ഭവന നിർമ്മാണ പദ്ധതിയുമായി മന്ത്രി പി.രാജീവ്; കടുങ്ങല്ലൂരിൽ ഡയാലിസിസ് സെൻ്ററും സ്ഥാപിക്കും 'വിധവകൾക്ക് ഒപ്പം' പദ്ധതി ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ്റേയും സിയാലിൻ്റേയും സഹായത്തോടെ

കുടുംബ നാഥ വിധവകളായ 30 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുന്നതിന് 'വിധവകൾക്ക് ഒപ്പം' പദ്ധതി ആവിഷ്കരിച്ച് വ്യവസായ മന്ത്രി പി.രാജീവ്. കളമശ്ശേരി മണ്ഡലത്തിലെ 30 കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ചു നൽകുക. മണ്ഡലത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സൗജന്യഭവനനിർമ്മാണ പദ്ധതിയാണ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ്റെയും കൊച്ചി വിമാനത്താവള കമ്പനിയുടേയും സഹകരണത്തോടെ വിപുലീകരിക്കുന്നത്. ഇതോടൊപ്പം മറ്റ് സ്ഥാപനങ്ങളുടെ സഹായവും ഉൾപ്പെടുത്തും. ഒരാൾക്ക് 4 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് വീടുനിർമ്മാണം. ഒരു കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. സ്നേഹവീട് പദ്ധതിയുടെ ഭാഗമായി 4 വീടുകളുടെ നിർമ്മാണം നേരത്തെ പൂർത്തിയാക്കിയിരുന്നു.

ഇതോടൊപ്പം കടുങ്ങല്ലൂരിൽ ബിനാനിപുരത്ത് ഡയാലിസിസ് സെൻ്റർ സ്ഥാപിക്കാനുള്ള പദ്ധതിയും ഉടൻ നടപ്പാക്കും. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ്റെ തന്നെ സഹകരണത്തോടെയാണ് പദ്ധതി. ഒരു കോടി രൂപ ചെലവഴിച്ചാണ് ഡയാലിസിസ് കേന്ദ്രം നിർമ്മിക്കുക.

ഒപ്പം എന്ന പേരിൽ വിവിധ വിഭാഗം ജനങ്ങൾക്കായി നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഭാഗമായാണ് 'വിധവകൾക്ക് ഒപ്പം' പദ്ധതിയും ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

date