Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പെരിങ്ങോം ഗവ. ഐ ടി ഐയില്‍  ഒഴിവുള്ള  ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) തസ്തികയിലേക്ക്  ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിലേക്കായി  സെപ്റ്റംബര്‍ 24 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത: വെല്‍ഡര്‍ ട്രേഡില്‍ എന്‍ ടി സി /എന്‍ എ സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ത്രിവത്സര ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലുള്ള ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. വിശദ വിവരങ്ങള്‍ക്ക് ഐ ടി ഐ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04985 236266.

 

date