Skip to main content

സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണം  സംസ്ഥാനതല ഉദ്ഘാടനം രണ്ടിന് കണ്ണൂരില്‍

    പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകള്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിന് കണ്ണൂരില്‍ നടത്തുന്നതിനുള്ള സംഘാടക സമിതി രൂപവത്കരണയോഗം തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമാണ്. ജില്ല കലക്ടര്‍ മീര്‍ മുഹമ്മദ് അലിയാണ് കണ്‍വീനര്‍. 
    പക്ഷാചരണം രണ്ടിന് രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാവും പക്ഷാചരണം സംഘടിപ്പിക്കുക. 16 വരെ നടക്കുന്ന പക്ഷാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് തല ശുചീകരണം, ഉപന്യാസ രചന മത്സരം തുടങ്ങിയവ നടത്തും. മഹാത്മജിയുടെ വികസന കാഴ്ചപ്പാട്, മതനിരപേക്ഷത എന്നിവ ഉയര്‍ത്തിപ്പിടിച്ചാവും പരിപാടികള്‍. 
    യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ടി.ടി. റംല, അംഗം അജിത്ത് മാട്ടൂല്‍, കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ വെള്ളോറ രാജന്‍, അഡ്വ. ലിഷ ദീപക്, അസി. കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ. ഷാജു തുടങ്ങിയവര്‍ പങ്കെടുത്തു.

date