Skip to main content

റെസിഡെന്‍ഷ്യല്‍ കോഴ്‌സുകള്‍

    പയ്യന്നൂര്‍ നഗരസഭ - കുടുംബശ്രീ എന്‍ യു എല്‍ എം പദ്ധതി വഴി വിവിധ റെസിഡന്‍ഷ്യല്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  റഫ്രിജറേഷന്‍ ആന്റ് എ സി മെക്കാനിക്ക്(ഐ ടി ഐ, പോളി ഡിപ്ലോമ), ആയുര്‍വേദ സ്പാ തെറാപ്പി((എസ് എസ് എല്‍ സി),ബേസിക് ഓട്ടോമോട്ടീവ് 2, 3 വീലര്‍, ചൈല്‍ഡ് കെയര്‍ ടേക്കര്‍(പ്ലസ്ടു), ഡയറ്റ് അസിസ്റ്റന്റ്(പ്ലസ് ടു-സ്ത്രീകള്‍), ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്(എസ് എസ് എല്‍ സി-സ്ത്രീകള്‍), ഡിസൈനര്‍ മെക്കാനിക്ക്(ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്), എയര്‍ലൈന്‍ റിസര്‍വേഷന്‍ ഏജന്റ്(ഡിഗ്രി), അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റ്(പ്ലസ്ടു സയന്‍സ്).  തിരുവനന്തപുരം, കൊച്ചി, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍.  താമസം, ഭക്ഷണം, കോഴ്‌സ് ഫീ എന്നിവ സൗജന്യമാണ്.  സെപ്റ്റംബര്‍ 27 ആണ് അവസാന തീയതി.  കൂടുതല്‍ വിവരങ്ങള്‍ പയ്യന്നൂര്‍ നഗരസഭയിലെ എന്‍ യു എല്‍ എം ഓഫീസില്‍ ലഭിക്കും.

date