മഹാരാജാസ് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍
മഹാരാജാസ് കോളേജിലെ വിവിധ ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പട്ടികജാതി, പട്ടിക വര്‍ഗം, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തത് ഉള്‍പ്പെടെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 25ന് നടക്കും.
കൂടാതെ കോളേജിലെ കോസ്റ്റ് ഷെയറിങ്ങ് പ്രോഗ്രാമുകളായ ബി.എസ്.സി കെമിസ്ട്രി, എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് ഹോണേഴ്‌സ് (സെല്‍ഫ് -ഫിനാന്‍സിംഗ്) ബി.എസ്.സി ഇന്‍സ്ട്രമെന്റേഷന്‍ അവേഴ്‌സ് (സെല്‍ഫ് -ഫിനാന്‍സിംഗ്) ഫിസിക്‌സ് അഡ്മിഷന്‍ അതേ ദിവസം നടക്കുന്നു. ഇതുവരെ കോളേജില്‍ അപേക്ഷിക്കാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.
യോഗ്യത, അപേക്ഷാ ഫീസ്, അഡ്മിഷനുമായി ബന്ധപ്പെട്ട മറ്റു നിബന്ധനകള്‍, ഒഴിവുകള്‍ എന്നിവ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ (https://maharajas.ac.in/) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 25 വ്യാഴാഴ്ച്ച രാവിലെ 11.30-നു മുമ്പ് കോളേജ് ഓഫീസില്‍ ഹാജരാകണം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ കോളേജിലെ എല്ലാ യു.ജി, പി.ജി (എം എസ് സി ബോട്ടണി ഒഴികെ) പ്രോഗ്രാമുകളിലും ഇന്റഗ്രേറ്റഡ് ആര്‍ക്കിയോളജി പ്രോഗ്രാമിലും ഒഴിവുണ്ട്. (ഇതിനകം മറ്റു കോളേജുകളില്‍ അഡ്മിഷന്‍ എടുത്തവര്‍ക്ക് ടി.സി. ഉള്‍പ്പെടെയുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കും.
- Log in to post comments