Skip to main content

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്വയം തൊഴില്‍ ശില്പശാല 12-ന്

 

ആലപ്പുഴ:  ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ സ്വയം തൊഴില്‍ ശില്പശാല സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 12-ന് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ശില്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അന്ന് രാവിലെ 10 മണിക്ക് എത്തണം. വകുപ്പിന്റെ സ്വയം തൊഴില്‍ പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം താല്‍പര്യമുളളവര്‍ക്ക് അപേക്ഷ ഫോം വിതരണം ചെയ്യുകയും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. വിവരങ്ങള്‍ക്ക്: 0477- 2230622

date