Post Category
നെറ്റ് വര്‍ക്ക് കവറേജിന് താല്‍ക്കാലിക ടവര്‍ ഒരുങ്ങി
ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാ, തെരച്ചില്‍ ദൗത്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നെറ്റ് വര്‍ക്ക് അപര്യാപ്തത ഇനിയില്ല. ഒന്നര കിലോമീറ്റര ദൂരത്തില്‍ വിവിധ മൊബൈല്‍ സേവനദാതക്കളുടെ ഹൈസ്പീഡ് സിഗ്‌നല്‍ ഇനി ലഭിക്കും. ഇന്‍ഡസ് ടവേഴ്സാണ് ചൂരല്‍മലയില്‍ താല്‍ക്കാലിക മൊബൈല്‍ ടവര്‍ ഒരുക്കിയത്. മൂന്നോളം സ്വകാര്യ കമ്പനികളുടെ നെറ്റ് വര്‍ക്ക് ആന്റിനകള്‍ ഈ ടവറില്‍ ചാര്‍ജ്ജ് ചെയ്തു. ഇതുപത് ദിവസത്തോളം ഈ ടവര്‍ ഇവിടെയുണ്ടാകും. സിഗ്‌നല്‍ ലഭ്യമല്ലാത്തതിനാല്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നുള്ള വാര്‍ത്താ വിനിമയം എളുപ്പമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക ടവര്‍ ഇവിടെ ഒരുക്കിയത്.
date
- Log in to post comments