Skip to main content

മരണാനന്തര ധനസഹായം കൈമാറി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മരണാനന്തര ധനസഹായം തൊഴിലാളിയുടെ വീട്ടിലെത്തിച്ചുനല്‍കി. പരേതനായ തൊഴിലാളി മുഹമ്മദ് മുസ്തഫയുടെ കുടുംബാംഗങ്ങള്‍ക്കാണ് മരണാനന്തര ധനസഹായമായ 1,20,000 രൂപ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മലപ്പുറം ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥരും ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് കൈമാറിയത്. സര്‍വീസില്‍ ഇരിക്കെ മരിക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് മരണാനന്തര ധനസഹായം പരേതന്റെ കുടുംബാംഗങ്ങള്‍ക്ക് വീട്ടിലെത്തിച്ചുനല്‍കണമെന്ന് ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

date