Skip to main content

തിരുവോണം ബമ്പർ ലോട്ടറി: ഒന്നാം സമ്മാനം TG 434222 നമ്പർ ടിക്കറ്റിന്

* പൂജാ ബമ്പർ ലോട്ടറി മന്ത്രി പ്രകാശനം ചെയ്തു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2024 ലെ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ TG 434222 നമ്പർ ടിക്കറ്റിന്. തിരുവനന്തപുരം ഗോർഖി ഭവനിൽ  തിരുവോണം ബമ്പർ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പും 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബമ്പറിന്റെ പ്രകാശനവും ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിച്ചു.

  ഭാഗ്യപരീക്ഷണത്തിനൊപ്പം ഒരു ലക്ഷത്തോളം വരുന്ന ചെറുകിട ലോട്ടറി കച്ചവടക്കാർക്കും ഏജന്റുമാർക്കും മികച്ച വരുമാന മാർഗമാണ് വകുപ്പ്  ഉറപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലോട്ടറികച്ചവടക്കാർക്ക് ക്ഷേമനിധി പെൻഷൻ നല്കുന്നതിൽ 33 കോടിരൂപ  ഇതിനോടകം ചിലവഴിച്ചിട്ടുണ്ട്. കുറഞ്ഞ തുകയുടെ ടിക്കറ്റിലൂടെ ഏറ്റവും കൂടുതൽ സമ്മാനത്തുകയാണ് സംസ്ഥാനത്ത് നൽകിവരുന്നത്.

 എൺപതു ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റ് അച്ചടിച്ചതിൽ 7143008 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. പ്രളയവും വയനാടിലെ ഉൾപ്പൊട്ടലുമാണ് ടിക്കറ്റ് വിൽപനയിലെ നേരിയ ഇടിവിനു കാരണം. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമുൾപ്പെടെ 534670 ഭാഗ്യശാലികൾക്കാണ് തിരുവോണം ബമ്പർ സമ്മാനം ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു.

ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകൾക്കായി നൽകുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബമ്പറിന്റെ സവിശേഷത. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകൾക്കും രണ്ടു വീതം)നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകൾക്ക്)അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും (അഞ്ചു പരമ്പരകൾക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബർ 04-ന് നറുക്കെടുക്കുന്ന പൂജാ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്. 334830 സമ്മാനങ്ങളാണ് ലഭിക്കുക. തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി.കെ.പ്രശാന്ത് എംഎൽഎ നിർവഹിച്ചു. 

വി.കെ.പ്രശാന്ത് എംഎഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ സ്വാഗതം ആശംസിച്ചു.  ജോയിന്റ് ഡയറക്ടർമാരായ മായാ എൻ.പിള്ളഎം.രാജ് കപൂർഭാഗ്യക്കുറി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

പി.എൻ.എക്‌സ്. 4507/2024

date