Skip to main content

സ്വയംതൊഴിൽ വായ്പ

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പാക്കി വരുന്ന മൾട്ടി പർപ്പസ് സർവ്വീസ് സെന്റേഴ്‌സ് / ജോബ് ക്ലബ് സ്വയം തൊഴിൽ പദ്ധതിയിലേക്ക് തളിപ്പറമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21നും 25നും മധ്യേ. വായ്പാ തുക 10 ലക്ഷം രൂപ വരെയും സബ്‌സിഡി 25 ശതമാനവുമാണ്. അപേക്ഷാഫോറം തളിപ്പറമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ലഭ്യമാണ്. ഫോൺ : 0460 2209400
 

date