Skip to main content

എംപിഐ മീറ്റ്സ് ആൻഡ് ബൈറ്റ്സ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

        മീറ്റ് പ്രോഡക്ട്സ് ഓഫ് ഇൻഡ്യയുടെ 30 മീറ്റ്സ് ആൻഡ് ബൈറ്റ്സ് ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണ – ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി ഒക്ടോബർ 15 ന് (ഇന്ന്) നിർവഹിക്കും. വൈകിട്ട് 5 മണിക്ക് ചന്ദ്രശേഖരൻ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ചേമ്പറിൽ നടക്കുന്ന പരിപാടിയിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനായിരിക്കും. ഡോ. ശശിതരൂർ എംപി മുഖ്യപ്രഭാഷണം നടത്തും. എംപിഐ ചെയർമാൻ ഇ കെ ശിവൻ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഉപഭോക്താക്കളുടെ ആവശ്യവും ഭക്ഷ്യ അഭിരുചിയും കണക്കിലെടുത്ത് സുരക്ഷിതത്വം ഉറപ്പിച്ചുള്ള എംപിഐ ബ്രാൻഡ് ചിൽഡ് / ഫ്രഷ് ഇറച്ചി സംസ്കരിച്ചു വിതരണം നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് മീറ്റ്സ് ആൻഡ് ബൈറ്റ്സ് ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നത്. നാലാംദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ 250 ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകൾക്കാണ് തുടക്കമിടുക. തുടർന്ന് മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

പി.എൻ.എക്‌സ്. 4570/2024

date