Skip to main content

വൃത്തിയുള്ള കൈകൾ ആരോഗ്യത്തിന് പരമ പ്രധാനം: മന്ത്രി വീണാ ജോർജ്

*ആഗോള കൈകഴുകൽ ദിനം: പോസ്റ്റർ പ്രകാശനം മന്ത്രി നിർവഹിച്ചു

വൃത്തിയുള്ള കൈകൾ ആരോഗ്യത്തിന് പരമ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കൈകഴുകൽ പ്രായഭേദമെന്യേ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഫലപ്രദമായ രോഗപ്രതിരോധ മാർഗമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും കൈകൾ നന്നായി കഴുകുന്നത് ശീലമാക്കണം. ജലജന്യ രോഗങ്ങളായ വയറിളക്കംകോളറടൈഫോയിഡ്ഷിഗല്ലഹെപ്പറ്റൈറ്റിസ് എനോറോ വൈറസ് എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ കൈകഴുകലിന് വലിയ പങ്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വർഷവും ഒക്ടോബർ 15നാണ് ആഗോള കൈകഴുകൽ ദിനമായി ആചരിക്കുന്നത്. കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്ന ശീലം വളർത്തിയെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. 'എന്തുകൊണ്ടാണ് വൃത്തിയുള്ള കൈകൾക്ക് എപ്പോഴും പ്രാധാന്യം നൽകുന്നത്?' എന്നതാണ് ഈ വർഷത്തെ സന്ദേശം.

കൈകളുടെ ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്?

കൈകൾ ശുചിയാക്കി സൂക്ഷിക്കുന്നതിലൂടെ സ്വയം രോഗ ബാധിതരാകാതിരിക്കാനും മറ്റുള്ളവരിലേക്ക് രോഗാണുക്കൾ പകരാതിരിക്കാനും സാധിക്കും. കൈ കഴുകുന്നത് ഒരു ശീലമാക്കുകയും രോഗപ്രതിരോധം സാധ്യമാക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണ്.

നിർബന്ധമായും കൈകൾ കഴുകേണ്ടത്

· ഭക്ഷണം പാകം ചെയ്യുന്നതിനു മുൻപും ശേഷവും

· ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും

· രോഗികളെ പരിചരിക്കുന്നതിന് മുൻപും ശേഷവും

· മുറിവ് പരിചരിക്കുന്നതിന് മുൻപും ശേഷവും

· കുഞ്ഞുങ്ങളുടെയും കിടപ്പ് രോഗികളുടെയും ഡയപ്പർ മാറ്റിയ ശേഷം

· മലമൂത്ര വിസർജ്ജനത്തിന് ശുചിമുറി ഉപയോഗിച്ചതിന് ശേഷം

· മൃഗങ്ങളെ പരിപാലിക്കുകഅവയുടെ കൂട്പാത്രംമറ്റു വസ്തുക്കൾ എന്നിവ കൈകാര്യം ചെയ്യുക എന്നിവയ്ക്ക് ശേഷം

· മാലിന്യങ്ങൾ കൈകാര്യം ചെയ്തതിന് ശേഷം

· കൈ ഉപയോഗിച്ച് മൂക്കും വായയും മൂടി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിനു ശേഷം

· യാത്ര ചെയ്തതിന് ശേഷം

ആഗോള കൈകഴുകൽ ദിനം പോസ്റ്റർ പ്രകാശനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനഅഡീഷണൽ ഡയറക്ടർമാരായ ഡോ. വി. മീനാക്ഷിഡോ. റീത്ത കെ.പി. സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ബിനോയ് എസ്. ബാബുസോഷ്യൽ സയന്റിസ്റ്റ് സുജ പി.എസ്.ഹെൽത്ത് ഇൻസ്പെക്ടർ ഉദയകുമാർ ആർ. എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4610/2024

date