Skip to main content

 എം.ഡി.എസ്. കോഴ്സ് പ്രവേശനത്തിന് ഭിന്നശേഷിക്കാർക്ക് മെഡിക്കൽ പരിശോധന

സംസ്ഥാനത്തെ എം.ഡി.എസ്. കോഴ്സ് പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്കായി മെഡിക്കൽ ബോർഡ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 18 ന് രാവിലെ 11.00 ന് തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന പരിശോധനയിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനായി അപേക്ഷ നൽകാൻ വിട്ടുപോയ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. അത്തരം വിദ്യാർത്ഥികൾ മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കുന്ന വിവരം ceekinfo.cee@kerala.gov.in എന്ന ഇമെയിലിലൂടെ ഒക്ടോബർ 17 ന് വൈകുന്നേരം 5  മണിക്ക് മുമ്പായി പ്രവേശന പരീക്ഷാ കമ്മീഷണറെ അറിയിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2525300.

പി.എൻ.എക്‌സ്. 4630/2024

date