തുല്യത ക്ലാസ്സ് ജില്ലാതല ഉദ്ഘാടനം നവംബർ മൂന്നിന്
ഈ വർഷത്തെ പത്താംതരം ( ബാച്ച് 18) 2024-25, ഹയർ സെക്കൻഡറി തുല്യത ( ബാച്ച് 8 ) 2024-26 ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം നവംബർ മൂന്നിനു പെരുമ്പാവൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിക്കും. രാവിലെ 11ന് പെരുമ്പാവൂർ ജി ജി എച്ച് എസ് എസിൽ നടക്കുന്ന ചടങ്ങിൽ പെരുമ്പാവൂർ നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ അധ്യക്ഷത വഹിക്കും. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത്ത്കുമാർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അൻവർഅലി, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ്, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ , പെരുമ്പാവൂർ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ സാലിദ സിയാദ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ശാരദ മോഹൻ, ഷൈമി വർഗീസ്, നാസർ പി. എം,കൗൺസിലർ സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. മികച്ച വിജയം നേടിയ പത്താംതരം,ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കളെയും,അസമിൽ നിന്നും ഈ വർഷത്തെ പത്താംതരം തുല്യതാ പരീക്ഷ എഴുതിയ 21 കാരി ടിന ടാമൂലിനെയും ആദരിക്കും.
- Log in to post comments