Skip to main content

യോഗ ഇൻസ്ട്രക്ടർമാരുടെ പരിശീലനം സംഘടിപ്പിച്ചു

നാഷണല്‍ ആയുഷ് മിഷന്‍റെ ആഭിമുഖ്യത്തില്‍ രൂപീകൃതമായ ആയുഷ് യോഗ ക്ലബുകളിലെ യോഗ ഇൻസ്‌ട്രേക്ടർമാരുടെ പരിശീലനം സംഘടിപ്പിച്ചു. നേമത്തെ ആയുര്‍വേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ നടത്തിയ പരിശീലനം ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജിത അതിയേടത്ത് ഉദ്ഘാടനം ചെയ്തു.

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷൈജു കെ എസ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയദര്‍ശിനി, നേമം ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. എം സുഭാഷ് എന്നിവർ പങ്കെടുത്തു. യോഗ പ്രോട്ടോക്കോളിനെക്കുറിച്ചുള്ള പരിശീലന പരിപാടി നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർമാരായ ഡോ. സീന റ്റി എസ്, ഡോ. ശ്രീകാവ്യ എച്ച് എസ്, യോഗ ഇൻസ്ട്രക്ടർ സപ്ന പി എം എന്നിവർ നടത്തി.

date