ഇഞ്ചത്തൊട്ടി മങ്കുവ ചിന്നാർ റോഡ് നിർമ്മാണ ഉദ്ഘാടനം നടന്നു
തള്ളക്കാനം -പനംകൂട്ടി - മങ്കുവ - ചിന്നാർ റോഡിന്റെ കൊന്നത്തടി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഇഞ്ചത്തൊട്ടി - മങ്കുവ ചിന്നാർ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. സംസ്ഥാനത്തുടനീളം പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലകളിൽ റോഡുകൾ ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിക്കുന്ന പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
ഈ പാത ഉന്നത ഗുണനിലവാരത്തിൽ ഗതാഗതയോഗ്യമാകുന്നതോടെ ഇടുക്കി കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ടൂറിസം പദ്ധതികൾക്ക് പുത്തൻ വേഗം കൈ വരുമെന്നും ടൂറിസം സാധ്യതകളെ ഇത് പരമാവധി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന റോഡിന്റെ മോശമായ ഭാഗം ഉന്നത ഗുണനിലവാരത്തിൽ വീതി കൂട്ടി നിർമ്മിക്കുന്നതിന് അഞ്ചു കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നു. കരാർ ഏറ്റെടുത്ത സ്ഥാപനം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാതയിൽ പലയിടങ്ങളിലും കയറ്റിയിറക്കങ്ങളും വീതി കുറഞ്ഞതുമായ ഭാഗങ്ങൾ ഉണ്ട്. ഇവിടെ ബിഎംബിസി നിലവാരത്തിൽ ഉപരിതലം നിർമ്മിക്കുകയും കലുങ്കുകളും സംരക്ഷണഭിത്തികളും ഒരുക്കുന്നതിനും പദ്ധതിയായിട്ടുണ്ട്. നിർമ്മാണം പൂർത്തിയാകുന്നതോടെ പാതയ്ക്ക് ദേശീയപാത 185 മായി അതിവേഗം ബന്ധപ്പെടാൻ കഴിയും.
ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, പള്ളി വികാരി ഫാദർ ടിനു പാറക്കടവിൽ, കൊന്നത്തടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി പി മൽക്ക, എൻ വി ബേബി, ഷാജി കാഞ്ഞമല, ജോബി പേടിക്കാട്ടുകുന്നേൽ, ജെയിംസ് മ്ലാക്കുഴി, ഷാജി തോമസ്, നോബി പോൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വീഡിയോ : https://www.transfernow.net/dl/20241101o0tbhAlq/S36Ub5hE
- Log in to post comments