Post Category
ആരോഗ്യകേരളം മലപ്പുറത്ത് നേഴ്സിങ് ബിരുദധാരികള്‍ക്ക് അവസരം
ദേശീയ ആരോഗ്യ ദൗത്യം 154 എംഎല്‍എച്ച്പി (മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍) തസ്തികയിലേക്ക് ബ്ലോക്ക് അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പെരുവള്ളൂര്‍, മങ്കട, വേങ്ങര, പളളിക്കല്‍, മാറാക്കര, വളവന്നൂര്‍, എടപ്പാള്‍, മാറഞ്ചേരി, പൂക്കോട്ടൂര്‍, വെട്ടം എന്നീ ബ്ലോക്കുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അടിസ്ഥാന യോഗ്യത അംഗീകൃത കോളേജുകളില്‍ നിന്നും ബി.എസ്.സി നേഴ്സിങ് ബിരുദം, കെ.എന്‍.സി രജിസ്ട്രേഷന്, അംഗീകൃത കോളജുകളില്‍ നിന്നും ജി.എന്‍.എം കഴിഞ്ഞ് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 30 ന് വൈകീട്ട് 5 മണി. അപേക്ഷ നല്‍കുന്നതിനുളള ലിങ്ക് https://forms.gle/mZnP55yKwm3TmtCq7 കൂടുതല്‍ വിവരങ്ങള്‍ക്കായി www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0483 2730313, 9846700711.
date
- Log in to post comments