Skip to main content

ആക്ഷേപങ്ങൾ അറിയിക്കാം

 

ജില്ലയിലെ 87 ഗ്രാമപഞ്ചായത്തുകളിലെയും 6 നഗരസഭകളിലെയും (തൃക്കടീരി ഗ്രാമപഞ്ചായത്ത്, ചെർപ്പുളശ്ശേരി നഗരസഭ എന്നിവ ഒഴികെ) അതിർത്തി പുനർ നിർണ്ണയവും വാർഡ് വിഭജനവും നടത്തിയത് പ്രകാരമുള്ള കരട് വാർഡ് വിഭജന റിപ്പോർട്ട് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ പ്രസിദ്ധപ്പെടുത്തിയിടുള്ളതും ആയത് ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാ നോട്ടീസ് ബോർഡിലും, വെബ്സൈറ്റിലും, അക്ഷയ കേന്ദ്രങ്ങൾ, വില്ലേജ് ഓഫീസുകൾ, വായനശാലകൾ, റേഷൻകടകൾ, വാർത്താ ബോർഡുകൾ എന്നിവിടങ്ങളിലും പരസ്യപ്പെടുത്തിയിട്ടുള്ളതുമാണ്. പ്രസ്തുത കരട് റിപ്പോർട്ടിന്മേൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ആയത് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി മുൻപാകെയോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ & ജില്ലാ കളക്ടർ, പാലക്കാട് മുൻപാകെയോ നേരിട്ടോ, രജിസ്ട്രേഡ് തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബർ 3 വരെ സമർപ്പിക്കാവുന്നതാണ്. പ്രസ്തുത തീയതിക്ക് ശേഷം വരുന്ന പരാതികൾ പരിഗണനാർഹമല്ലാത്തതാണ്. ലഭ്യമാവുന്ന ആക്ഷേപങ്ങളിലും അഭിപ്രായങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥൻമാർ മുഖേന പരിശോധന നടത്തി ഡിസംബർ 26 ന് മുൻപായി റിപ്പോർട്ട് സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷന് സമർപ്പിക്കുന്നതാണ്. 

date