ലോക എയ്ഡ്സ് ദിനം ജില്ലാതല ഉദ്ഘാടനം ഡിസംബർ 2 ന്
ജില്ലാമെഡിക്കൽ ഓഫീസ് ആരോഗ്യത്തിന്റെയും ജില്ലാ എയ്ഡ്സ് പ്രതിരോധ നിയന്ത്രണ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എയ്ഡ് ദിനാചരണ ജില്ലാതല ഉദ്ഘാടനം ഡിസംബർ 2 ന് ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ നടത്തും. ദിനാചരണത്തിന് മുന്നോടിയായുള്ള ദീപം തെളിയിക്കൽ ഡിസംബർ 30 ന് വൈകിട്ട് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സംഘടിപ്പിക്കും. "അവകാശങ്ങളുടെ പാത സ്വീകരിക്കൂ " എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിപുലമായ പരിപാടികൾ ജില്ലയിൽ സംഘടിപ്പിക്കും. മനുഷ്യാവകാശങ്ങൾ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റികൾ മുന്നിട്ടുനിന്നാൽ 2030 ഓടെ ലോകത്തിന് എയ്ഡ്സ് ഒരു പൊതുജനാരോഗ്യ ഭീഷണിയായി അവസാനിപ്പിക്കാൻ ആകും എന്നതാണ് ഈ വർഷത്തെ സന്ദേശം അർത്ഥമാക്കുന്നത്.'ദിനാചരണ പ്രതിജ്ഞ,റെഡ് റിബൺ അണിയിക്കൽ ചടങ്ങ്, ബോധവൽക്കരണ ക്ലാസുകൾ എന്നിവ ജില്ലാതല ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടത്തും.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യം അനുസരിച്ച് 2030 ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. കേരളമാകട്ടെ ഈ ലക്ഷ്യം 2025 കൈവരിക്കുന്നതിന് ആയിട്ടുള്ള യജ്ഞം ആരംഭിച്ചുകഴിഞ്ഞു ഇതിനായി "ഒന്നായി പൂജ്യത്തിലേക്ക് " ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നു. ആത്യന്തികമായ ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് 2025 ഓടുകൂടി 95: 95 :95 എന്ന ലക്ഷ്യം കൈവരിക്കുകയാണ് ഉദ്ദേശ്യം . ഇതിൽ ആദ്യത്തെ 95 എന്നത് എച്ച്ഐവി ബാധിതരായ ആളുകളിലെ 95% ആളുകളും അവരുടെ എച്ച്ഐവി അവസ്ഥ തിരിച്ചറിയുക എന്നുള്ളതാണ്.
അണുബാധിതരായിട്ടും. അത് തിരിച്ചറിയാതെ ജീവിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് .രണ്ടാമത്തെ 95 എന്നുള്ളത് എച്ച്ഐവി അണുബാധിതരായി കണ്ടെത്തിയ ആളുകളിലെ 95 ശതമാനവും ..എ ആർ ടി ചികിത്സയ്ക്ക് വിധേയരാവുക എന്നതാണ് ഇവരിലെ 95% ആളുകളിലും വൈറസ് നിയന്ത്രണവിധേയമാകുക എന്നാണ് മൂന്നാമത്തെ 95 കൊണ്ട് ലക്ഷ്യമാക്കുന്നത്.
- Log in to post comments