Skip to main content

സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

 

 

സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ അക്യുപ്രഷർ ആൻ്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്‌സിന്' ആറുമാസവും ഡിപ്ലോമ കോഴ്‌സിന് ഒരു വർഷവുമാണ് കാലാവധി. 18 വയസിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി ഇല്ല. ശനി/ഞായർ പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകൾ സംഘടിപ്പിക്കുക. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നൽകിയാണ് കോഴ്സുകൾ. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായും അപേക്ഷിക്കാം. വിശദവിവരങ്ങൾ www.srcec.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31. ചേരാനാഗ്രഹിക്കുന്നവർക്ക് ജില്ലയിലെ പഠനകേന്ദ്രം; ഡോ. അബ്രഹാം ജോസഫ്സ് ഡയനാമിക് ടച്ച് പെയിൻ ഹീലിംഗ്, ഇടുക്കി കോളനി പി ഒ,പെട്രോൾ പമ്പിനെതിർവശം, ചെറുതോണി .685602 പിൻ. ഫോൺ:9747036236, 8289827236.

 

date