Skip to main content

സരസ് മേളയുടെ പ്രചാരണം: ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീയും ദേശീയ ഗ്രാമീണ ഉപജീവന മിഷനും സംയുക്തമായി ജനുവരി 20 മുതല്‍ 31 വരെ ചെങ്ങന്നൂരില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയോടനുബന്ധിച്ച് വിവിധ പരിപാടികളുടെ പ്രചാരണത്തിനായി ഫോട്ടോ, വീഡിയോ, ബാനര്‍, പോസ്റ്റര്‍, ഫ്‌ളയര്‍, നോട്ടീസ്, പാംലെറ്റ്, കട്ടൗട്ട്, കൂപ്പണ്‍, റീല്‍, ട്രെയിലര്‍, ഷോര്‍ട്ട് വീഡിയോ, ലൈവ് സ്ട്രീമിങ്ങ്, ഓഡിയോ പോഡ്കാസ്റ്റ്  തുടങ്ങിയവ സമയബന്ധിതമായി തയ്യാറാക്കുന്നതിന് ഡിസൈനര്‍മാര്‍, വീഡിയോ എഡിറ്റര്‍മാര്‍ ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍ എന്നിവരെ  ലഭ്യമാക്കുന്നതിനായി ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ദേശീയ, അന്തര്‍ദേശീയ പരിപാടികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട രംഗത്ത് പ്രവൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന. (അപേക്ഷയില്‍ റഫറന്‍സുകള്‍ ഉള്‍പ്പെടുത്താവുന്നതാണ്) ഡിസംബര്‍ 10 മുതല്‍ ജനുവരി 31 വരെയായിരിക്കും കാലാവധി.
താല്‍പര്യമുള്ള ഏജന്‍സികള്‍ ഡിസംബര്‍ 3ന് വൈകിട്ട് 3 മണിക്ക് മുമ്പായി വിശദാംശങ്ങള്‍ സഹിതം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, വലിയകുളം ജംഗ്ഷന്‍, ആലിശ്ശേരി വാര്‍ഡ്, ആലപ്പുഴ ജില്ല, പിന്‍: 688001 എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.
വിശദ വിവരങ്ങള്‍ക്ക് : 9020651322, 8281573228.  www.kudumbashree.org/saras2025
(പി.ആര്‍./എ.എല്‍.പി./2524)

date