കാരുണ്യ- ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി എറണാകുളം ജില്ലാ പഞ്ചായത്ത് ഗ്രാമസഭ
ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ട്രാൻസ് ജെൻഡർ വിഭാഗങ്ങൾക്കും പ്രത്യേക പരിഗണന നൽകി കാരുണ്യ - ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ ഗ്രാമസഭ യോഗത്തിൽ നിർദേശം.
ജില്ലയെ പൂർണമായും വയോജന സൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുള്ള പദ്ധതികളും ഏറ്റെടുക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. വിവിധ മേഖലകളുമായി ബന്ധപ്പെട്ട നിരവധി നിർദേശങ്ങളും യോഗത്തിലുണ്ടായി.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ഗ്രാമസഭ ബെന്നി ബഹനാൻ എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽസി ജോർജ്, സ്ഥിരം സമിതി ചെയർമാൻമാരായ സനിത റഹിം, എം ജെ ജോമി, കെ ജി ഡോണോ അംഗങ്ങളായ ഉല്ലാസ് തോമസ്,എ എസ് അനിൽകുമാർ, ശാരദ മോഹൻ , കെ വി രവീന്ദ്രൻ. ഷാന്റി എബ്രഹാം, കെ കെ ദാനി, കെ വി അനിത, റഷീദ സലീം, ഷൈമി വർഗീസ്, റൈജ അമീർ ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ കെ അബ്ദുൾ റഷീദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എം ഷെഫീഖ് എന്നിവർ പ്രസംഗിച്ചു
- Log in to post comments