Skip to main content

കോതമംഗലത്ത് രണ്ട് റോഡുകൾ കൂടി ആധുനിക നിലവാരത്തിലേക്ക് ; 8 കോടി രൂപ അനുവദിച്ചു

 

 

കോതമംഗലം നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകൾ കൂടി ആധുനിക നിലവാരത്തിലേക്ക് ഉയരുകയാണ്. റോഡ് നവീകരണത്തിനായി എട്ടു കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു. 

 

നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിന് പിന്നിൽ നിന്ന് ആരംഭിച്ച് തങ്കളം - മലയിൻകീഴ് ബൈപാസ് റോഡിൽ എത്തിച്ചേരുന്ന (ആലുമ്മാവ് - കുരൂർ ) റോഡിന് 4.5 കോടിയും എം എ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കോഴിപ്പിള്ളി വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ എത്തിച്ചേരുന്ന (എം.എ കോളേജ് - എം.പി വർഗീസ് ) റോഡിന് 3.5 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. 

 

ബി.എം & ബി.സി നിലവാരത്തിൽ ടാറിങ്ങിനു പുറമേ ആവശ്യമായ ഇടങ്ങളിലെല്ലാം വീതി കൂട്ടുകയും കലുങ്കുകൾ , വെള്ളം കെട്ടിക്കിടക്കാതിരിക്കുന്നതിനുള്ള സംവിധാനം , റോഡ് സുരക്ഷയുടെ ഭാഗമായി റിഫ്ലക്ടർ, സ്റ്റഡ്, സൈൻ ബോർഡുകൾ, സീബ്രാ ലൈൻ, റോഡ് മാർക്കിങ്ങ് അടക്കമുള്ള ക്രമീകരണങ്ങൾ ഒരുക്കും. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തികരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പരമാവധി വേഗത്തിൽ ആരംഭിക്കും എന്നും എം.എൽ.എ പറഞ്ഞു.

date