Skip to main content

ഇളങ്ങവം ലക്ഷം വീട് സാംസ്‌കാരിക നിലയം നാടിന് സമർപ്പിച്ചു

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പുതിയതായി നിർമ്മിച്ച ഇളങ്ങവം ലക്ഷം വീട് സാംസ്‌കാരിക നിലയം നാടിനു സമർപ്പിച്ചു. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 9.25 ലക്ഷം രൂപ വകയിരുത്തിയാണ് സാംസ്‌കാരിക നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.

 

ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം സൈയ്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ദിവ്യ സലി, പ്രിയ സന്തോഷ്, കെ.കെ ഹുസൈൻ, പഞ്ചായത്ത് സെക്രട്ടറി എം.എം ഷംസുദ്ധീൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ, സഹകരണബാങ്ക് പ്രസിഡന്റ് എ.എസ് ബാലകൃഷ്ണൻ,താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി മനോജ് നാരായണൻ, ഇളങ്ങവം ലൈബ്രറി പ്രസിഡന്റ് എം.എസ് ജയപ്രകാശ്, എ.ഇ എൽദോസ് പോൾ എന്നിവർ പങ്കെടുത്തു.

date