Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത്: 21പരാതികള്‍ക്ക് പരിഹാരം

എറണാകുളം ഗവ ഗസ്റ്റ് ഹൗസ് ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന വനിതാ കമ്മീഷന്‍ അദാലത്തിൽ 21 പരാതികള്‍ പരിഹരിച്ചു. ആകെ 101 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 12 പരാതികളുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. പാതി വില സ്‌കൂട്ടര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അനവധി പരാതികള്‍ കമ്മീഷന് ലഭിച്ചു.

ജനങ്ങളില്‍ കൃത്യമായി അവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞതിനാല്‍ പരാതികളുമായി എത്തുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നു കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. 

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗാര്‍ഹിക ചൂഷണങ്ങളേക്കാള്‍ കൂടുതല്‍ പരാതികള്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

 അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍, മെമ്പര്‍ സെക്രട്ടറി വൈ.ബി ബീന എന്നിവര്‍ പങ്കെടുത്തു.

date