Skip to main content

ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിനുള്ള പരിശീലനം

 

സര്‍ക്കാര്‍ സര്‍വീസില്‍ എന്‍ട്രി കേഡറില്‍ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റല്‍ ടെസ്റ്റിനുള്ള പരിശീലനം ഐ.എം.ജിയില്‍ നവംബര്‍ 13 മുതല്‍ ഡിസംബര്‍ ഏഴ് വരെ നടത്തും. സര്‍വീസ് നിയമങ്ങളും ചട്ടങ്ങളും ധനകാര്യ മാനേജ്‌മെന്റ്, വ്യക്തിഗത കാഴ്ചപ്പാട്, സര്‍വീസ് ഡെലിവറി, ഇ ഗവേണന്‍സും അക്കൗണ്ടബിലിറ്റിയും തുടങ്ങിയവയാണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ക്ലാസ് മൂന്ന് വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കാണ് പരിശീലനം. നാമനിര്‍ദ്ദേശം ലഭിക്കേണ്ട അവസാന തിയതി നവംബര്‍ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ www.img.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിവരങ്ങള്‍ അസോസിയേറ്റ് ഫെല്ലോ & കോഴ്‌സ് ഡയറക്ടര്‍ കെ.കെ. രാജഗോപാലന്‍ നായര്‍ (ഫോണ്‍: 9074825944) എന്ന നമ്പരില്‍ ബന്ധപ്പെടണം.

     പി.എന്‍.എക്‌സ്.4835/18

date