Skip to main content

മലയാളദിനം- ഭരണഭാഷാ വാരാഘോഷം:  ഓഫീസുകളിലും സ്‌കൂളുകളിലും ഭാഷാദിന പ്രതിജ്ഞയെടുക്കണം

 

മലയാളദിനം, ഭരണഭാഷാ വാരാഘോഷം എന്നിവയോടനുബന്ധിച്ച് സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും സ്ഥാപനമേധാവികളുടെ നേതൃത്വത്തില്‍ ഭാഷാദിന പ്രതിജ്ഞയെടുക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭാഷാപോഷണത്തിനും ഭരണഭാഷാമാറ്റത്തിനും ഉതകുന്ന പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍ എന്നിവയും സംഘടിപ്പിക്കണം. 

പ്രതിജ്ഞ ഓഫീസുകളില്‍

'മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയെയും കേരള സംസ്‌കാരത്തെയും ഞാന്‍ ആദരിക്കുന്നു. ഭരണ നിര്‍വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വത്രികമാക്കുന്നതിന് എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും.

സ്‌കൂളുകളില്‍

'മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയെയും കേരള സംസ്‌കാരത്തെയും ഞാന്‍ ആദരിക്കുന്നു. മലയാളത്തിന്റെ വളര്‍ച്ചക്കുവേണ്ടി എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും.' 

date