Skip to main content

മേളയിലെ പഞ്ചാരക്കാര്യം

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'പഞ്ചാര ബോര്‍ഡ്' ഒന്ന് കണേണ്ടത് തന്നെയാണ്. 'കുടിക്കുന്നതിനു മുന്‍പ് ചിന്തിക്കുക' എന്ന വാക്യത്തോടെ ശീതള പാനീയങ്ങളില്‍ എത്രത്തോളം പഞ്ചസാരയുടെ അളവ് ഉണ്ടെന്നു കാണിക്കുന്ന ബോര്‍ഡ് ചിലപ്പോള്‍ നിങ്ങളുടെ പഞ്ചസാര പ്രേമം ഒന്ന് കുറയ്ക്കും. കൊക്കക്കോള, മിറിന്റ, സ്പ്രൈറ്റ് തുടങ്ങി വിവിധ ശീതള പാനീയങ്ങളുടെ കുപ്പികളും അതില്‍ എത്ര ഗ്രാം പഞ്ചസാര അടങ്ങിയിരിക്കുന്നു എന്ന വിവരവുമാണ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കൗമാരക്കാരിലും കുട്ടികളിലും വര്‍ധിച്ചുവരുന്ന പ്രമേഹ രോഗത്തിനെതിരെ അവബോധം ഉണര്‍ത്തുകയാണ് സ്റ്റാളിന്റെ ലക്ഷ്യം.

date