Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍  വിതരണം ചെയ്യും

സാമൂഹ്യനീതി വകുപ്പ് മുഖേന കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. അരയ്ക്ക് താഴെ തളര്‍ന്നവര്‍ക്ക് ജോയ് സ്റ്റിക്ക് ഓപ്പറേറ്റഡ് വീല്‍ ചെയര്‍, കാഴ്ചവൈകല്യമുള്ളവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിത്ത് സ്‌ക്രീന്‍ റീഡര്‍, കാഴ്ച്ച വൈകല്യമുള്ള അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രി വരെ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡെയ്‌സി പ്ലെയര്‍, സെറിബ്രല്‍ പാള്‍സിയുള്ളവര്‍ക്ക് സി പി വീല്‍ചെയര്‍, ഏഴാം ക്ലാസ് മുതല്‍ ഡിഗ്രി വരെ പഠനം നടത്തുന്ന കാഴ്ച്ച വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ടോക്കിംഗ് കാല്‍ക്കുലേറ്റര്‍ പോലുള്ള അംഗപരിമിതരുടെ വിദ്യാഭ്യാസം, തൊഴില്‍, യാത്ര എന്നിവയ്ക്ക് സഹായകരമായ ഉപകരണങ്ങള്‍  നല്‍കുന്നു. അപേക്ഷ സാമൂഹ്യനീതി ഓഫീസിലും, ശിശുവികസന പദ്ധതി ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 21. ഫോണ്‍: 04952371911.

date