Skip to main content

കോഴി മാലിന്യസംസ്‌കരണ പദ്ധതി 13ന് തുടങ്ങും

അഴിയൂര്‍ഗ്രാമ പഞ്ചായത്തിലെ 13 കോഴി കടകളിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുവാന്‍ ജില്ല ഭരണകൂടത്തിന്റെ സഹായത്തോടെ ഫ്രഷ് കട്ട് ഓര്‍ഗാനിക്ക് പ്രോഡക്റ്റ് പ്രൈവെറ്റ് ലിമിറ്റഡ്, എന്ന കമ്പനിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന കോഴി മാലിന്യ സംസ്‌കരണ പദ്ധതി 13ന് തുടക്കം കുറിക്കും. പദ്ധതിന്റെ ഭാഗമായി ആധുനിക രീതീയിലുള്ള ഫ്രീസര്‍ സ്ഥാപിച്ചു. പദ്ധതി  സംബന്ധിച്ച് ആലോചന യോഗം  പഞ്ചായത്തില്‍ ചേര്‍ന്നു. പഞ്ചായത്ത്പ്രസിഡന്റ് ഇ.ടി.അയ്യൂബ്', പഞ്ചായത്ത് സിക്രട്ടറി, ടി.ഷാഹുല്‍ ഹമീദ്, വൈസ്പ്രസിഡന്റ്.റീന രയരോത്ത്, ജാസ്മിന കല്ലേരി കോഴി കച്ചവടക്കാര്‍ എന്നിവര്‍സംസാരിച്ചു. ഒരു കിലോ മാലിന്യത്തിന് ഏഴ് രൂപയാണ് കച്ചവടക്കാരില്‍ നിന്ന് ഏജന്‍സി ഈടാക്കുക. 
 

date