പ്ലസ്‌വണ്‍ സ്പോര്‍ട്സ് ക്വാട്ടാ സപ്ലിമെന്ററി രജിസ്ട്രേഷൻ
പ്ലസ്‌വണ്‍ സ്പോര്‍ട്സ് ക്വാട്ടാ സപ്ലിമെന്ററി സ്പോര്‍ട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും 20 വരെ നടക്കും. ഇതുവരെ പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും, സ്പോര്‍ട്സ് മികവ് രജിസ്ട്രേഷന്‍ നടത്തി രണ്ടാം ഘട്ടം ചെയ്യാത്തവര്‍ക്കും www.sports.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കാം. സ്പോര്‍ട്സ് മികവ് രജിസ്ട്രേഷന്‍ ചെയ്ത ശേഷം ലഭിക്കുന്ന അച്ചീവ്മെന്റ് രജിസ്റ്റര്‍ പ്രിന്റ്ഔട്ട്, സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പും സഹിതം 20 ന് വൈകിട്ട് 4 മണിക്ക് മുമ്പായി വെരിഫിക്കേഷനായി പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എത്തണം. അഡ്മിഷനായി 2023 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ പരിഗണിക്കൂ. സ്‌കൂള്‍ തല മത്സരങ്ങള്‍ക്ക് പുറമേ സംസ്ഥാന, ജില്ലാ അംഗീകൃത സ്പോര്‍ട്സ് അസോസിയേഷന്‍ നടത്തുന്ന മത്സരങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ ബന്ധപ്പെട്ട സ്പോര്‍ട്സ് കൗണ്‍സില്‍ ഒബ്സര്‍വറുടെ ഒപ്പ്, സീരിയല്‍ നമ്പര്‍, ഇഷ്യു ചെയ്ത തീയതി, ഇഷ്യു അതോറിറ്റി എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.വെരിഫിക്കേഷനു ശേഷം 21ന് അഞ്ച് മണിക്ക് മുമ്പായി തന്നെ സ്‌കൂള്‍ കാന്‍ഡിഡേറ്റ് ലോഗിന്‍-സ്പോര്‍ട്സ് എന്ന ലിങ്കില്‍ രണ്ടാം ഘട്ടം ചെയ്യണം. വിവരങ്ങള്‍ക്ക്: 9895112027,8281797370,9747093334.
- Log in to post comments