Post Category
തൊഴില്‍മേള
ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മൂന്ന് പ്രമുഖ കമ്പനികളിലെ 100-ല്‍ അധികം ഒഴിവുകളിലേക്കായി ജൂലൈ 19ന് രാവിലെ 10-ന് തൊഴില്‍ മേള നടത്തുന്നു. കളക്ടറേറ്റ് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 300 രൂപ ഫീസ് ഒടുക്കി സ്പോട്ട് രജിസ്ട്രേഷന്‍ ചെയ്തും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481-2563451/2560413, 8138908657.
date
- Log in to post comments