സര്‍ഗ്ഗ 2025 ജില്ലാ സാഹിത്യ ശില്‍പ്പശാല തിങ്കളാഴ്ച്ച മുതല്‍
എറണാകുളം ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന സര്‍ഗ്ഗ 2025 ജില്ലാ സാഹിത്യ ശില്‍പ്പശാലക്ക് ജൂലൈ 21-ന് (തിങ്കളാഴ്ച) തുടക്കമാകും. തിങ്കളാഴ്ച്ച എം.ടി. വാസുദേവന്‍ നായര്‍ നഗറില്‍ (ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാള്‍) നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ സേതു ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ സുനില്‍ പി. ഇളയിടം മുഖ്യ പ്രഭാഷണം നടത്തും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശില്‍പ്പശാലയില്‍ വിവിധ സെഷനുകളിലായി പെണ്ണെഴുത്ത്, പുതുവായന, കഥ, തിരക്കഥ, ഗാന്ധി സാഹിത്യം, പി. ജയചന്ദ്രന്‍ സ്മൃതി, ഒ.എന്‍.വി സ്മൃതി, വയലാര്‍ സ്മൃതി തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. കല, സാഹിത്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനം പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും.
- Log in to post comments