Skip to main content
എരഞ്ഞിക്കൽ ഹോമിയോ ആശുപത്രി റോഡ് ഉദ്ഘാടനം ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കുന്നു

എരഞ്ഞിക്കല്‍ ഹോമിയോ ആശുപത്രി റോഡ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

 

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ എരഞ്ഞിക്കല്‍ ഹോമിയോ ആശുപത്രി റോഡ് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ ചെലവിട്ടാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.
വാര്‍ഡ് മെമ്പര്‍ വി പി മനോജ്, അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ എസ് എം തുഷാര, വാര്‍ഡ് കണ്‍വീനര്‍ അബൂബക്കര്‍ സിദ്ദീഖ്, സ്വാഗതസംഘം ചെയര്‍മാന്‍ ടി കെ മൊയ്തീന്‍കോയ, പി അനന്തകുമാര്‍, സന്താര്‍ പൈക്കാട്ട്, കെ സുലൈമാന്‍, ഉഷ ഭരത്, സാബീറ പൈക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

date