Skip to main content

പിറവം ജലോത്സവം കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗം : റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ

പിറവം ജലോത്സവം കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. 

 

അഞ്ചാമത് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ പിറവം മൂവാറ്റുപുഴ ആറിൽ സംഘടിപ്പിച്ച വള്ളംകളി മത്സരം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു റവന്യൂ മന്ത്രി. 

 

മൂവാറ്റുപുഴയാറിന്റെ ഒഴുക്കിനെതിരെയാണ് പിറവം ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾ തുഴഞ്ഞു കയറുന്നത്. ഒഴുക്കിനെതിരെ തുഴയുന്ന കേരളത്തിലെ ഒരേയൊരു വള്ളംകളിയും ഇതായിരിക്കും. പിറവം വള്ളംകളിയെ ലോക ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്താനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകും - അദ്ദേഹം പറഞ്ഞു. 

 

അനൂപ് ജേക്കബ് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക മുഖ്യ പ്രഭാഷണം നടത്തി.

 

 വള്ളംകളിയുടെ ഫ്ലാഗ് ഓഫ് നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ പി സലീമും, ഇരുട്ടുകുത്തി വള്ളങ്ങളുടെ തുഴ കൈമാറൽ സിനിമ താരം ലാലു അലക്സും നിർവഹിച്ചു.

 

നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു, മുൻ എം എൽ എ എം ജെ ജേക്കബ്, സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം അഡ്വ. കെ എൻ സുഗതൻ, ഖാദി ബോർഡ് മെമ്പർ കെ ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ സനിൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ വി അനിത, എൽദോ ടോം പോൾ, വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജി അഭിലാഷ് കുമാർ, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ എ എസ് അൻസാർ, ജില്ലാ വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ പി ഐ സുബൈർ കുട്ടി, ജില്ലാ വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ എൻ എച്ച് നിസാർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ പി എസ് ഗിരീഷ്, അസിസ്റ്റന്റ് ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ ജസ്‌ന മോൾ, സി.ബി.എൽ ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ പി പി ചിത്തരഞ്ജൻ എം എൽ എ, ആർ കെ കുറുപ്പ്, കെ കെ ഷാജു, സി കെ സദാശിവൻ, എസ് എം ഇക്ബാൽ, നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൂബി പൗലോസ്, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിൽസ് പെരിയപ്പുറം, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ഏലിയാസ്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിമൽ ചന്ദ്രൻ, നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സല വർഗീസ്, വാർഡ് കൗൺസിലർമാർ, നഗരസഭ സെക്രട്ടറി വി പ്രകാശ് കുമാർ, പിറവം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബാബു പാണക്കാട്ട് നഗരസഭ മുൻ ചെയർമാൻ സാബു കെ ജേക്കബ്, പിറവം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി കെ പ്രകാശ്, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.

date