ഗാന്ധിജയന്തി വാരാഘോഷം: ഓൺലൈൻ പ്രസംഗമത്സരം തീയതി നീട്ടി
*ഒക്ടോബർ 18 വരെ എൻട്രികൾ അയക്കാം
ഗാന്ധിജയന്തി വാരാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ മലയാളം പ്രസംഗ മത്സരത്തിൻ്റെ തീയതി നീട്ടി. ഒക്ടോബർ 18ന് വൈകിട്ട് 5 മണി വരെ മത്സരത്തിലേക്കുള്ള എൻട്രികൾ സമർപ്പിക്കാം. യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി രണ്ട് കാറ്റഗറിയിലായാണ് മത്സരം .
'ആധുനിക ഇന്ത്യയിൽ ഗാന്ധിജിയുടെ പ്രസക്തി' എന്നതാണ് വിഷയം. അഞ്ച് മിനിറ്റിൽ കവിയാത്ത പ്രസംഗത്തിന്റെ വീഡിയോ തയ്യാറാക്കി ഇൻഫർമേഷൻ ഓഫീസിന്റെ ഫേസ്ബുക്ക് ഐഡി -District Information Office Alappuzha - ലിങ്ക്-
https://www.facebook.com/share/16kFrCMavh/, ഇൻസ്റ്റാഗ്രാം ഐഡി- prdalappuzha, ലിങ്ക്-https://www.instagram.com/prdalappuzha?igsh=MW44YzU1YXd5aW9vNw==എന്നിവയിലേക്ക് മെസ്സേജ് ചെയ്യണം.
അയക്കുന്ന വീഡിയോയിൽ വിദ്യാർഥിയുടെ പേര്, സ്കൂളിൻ്റെ വിവരങ്ങൾ, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തിയിരിക്കണം. റീൽ സ്വഭാവത്തിലുള്ള എഡിറ്റ് ചെയ്യാത്ത വീഡിയോയാണ് അയക്കേണ്ടത്. അവസാന തീയതി ഒക്ടോബർ 18 ന് വൈകിട്ട് 5 മണി.
രണ്ടു വിഭാഗത്തിലും ഒന്നാം സ്ഥാനത്തിന് അർഹരാകുന്നവർക്ക് ആയിരം രൂപ ക്യാഷ് അവാർഡും മെമെന്റോയും സർട്ടിഫിക്കറ്റും നൽകും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് മെമെന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2251349.
- Log in to post comments