Skip to main content

വാല്യുവേഷൻ പാനൽ; അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ വായ്പ പദ്ധതികളിൽ ജാമ്യമായി സ്വീകരിക്കുന്ന വസ്തുവിന്റെ വില നിർണയം നടപ്പിലാക്കുന്നതിലേക്കായി റവന്യൂ സർവീസിൽ നിന്നും വിരമിച്ച വില്ലേജ് ഓഫീസർ, ഡെപ്യൂട്ടി തഹസിൽദാർ, തഹസിൽദാർ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ ബയോഡാറ്റ, ആധാർ കാർഡ്, സർവീസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ്റെ തൃശ്ശൂർ ജില്ലാ കാര്യാലവുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9400068508, 0487 233156.

date