Post Category
ചിറ്റൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയം നിര്‍മ്മാണോദ്ഘാടനം ഇന്ന്
വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും
ചിറ്റൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സ്റ്റേഡിയം നിര്‍മ്മാണോദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 17) വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. രാവിലെ 10ന് സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി. അഞ്ച് കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുക. ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. പ്രേംകുമാര്‍ എം.എല്‍.എ, കെ.എസ്. ഇ. ബി സ്വതന്ത്ര ഡയറക്ടര്‍ അഡ്വ. വി. മുരുകദാസ്, എന്നിവര്‍ മുഖ്യാതിഥിയാവും. ചിറ്റൂര്‍ തത്തമംഗലം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എല്‍. കവിത അധ്യക്ഷത വഹിക്കും.
date
- Log in to post comments